തിരുവനന്തപുരത്ത് വീണ്ടും രണ്ട് പേര്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം

Advertisement

തിരുവനന്തപുരത്ത് വീണ്ടും രണ്ട് പേര്‍ക്ക് കൂടി അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റിട്ടില്ല. തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. സാധാരണ അമിബീക് മസ്തിഷ്‌ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാവായിക്കുളം സ്വദേശിയായ പ്ലസ് ടുക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മരുതിക്കുന്ന് വാര്‍ഡിലെ പൊതുകുളത്തില്‍ ഉത്രാട ദിനത്തില്‍ കുളിച്ചതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിക്ക് രോഗലക്ഷണം ഉണ്ടായത്. കൂടെ കുളിച്ച രണ്ട് പേര്‍ക്ക് ലക്ഷണമില്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടിയിട്ടുണ്ട്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങള്‍ ഉള്ളവരില്‍ അമിബീക്ക് മസ്തിഷ്‌കജ്വരം പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here