2024 സെപ്തംബർ 29 ഞായർ 8.00PM
കേരളം സ്ഥോടനാത്മക അവസ്ഥയിലെന്ന് പി വി അൻവർ
കരിപ്പൂർ വഴി സ്വർണ്ണ കടത്ത് തുടങ്ങിയിട്ട് മൂന്ന് വർഷം
സ്വർണ്ണ കടത്തിലെ പോലീസ് ബന്ധം ആവർത്തിച്ച് അൻവർ, പോലീസിൽ 25 % ക്രിമിനലുകൾ എന്ന് അൻവർ
രണ്ടും കല്പിച്ച് മുന്നിട്ടിറങ്ങിയത് മുഖ്യമന്ത്രി തന്നെ കള്ളനാക്കിയപ്പോൾ
കേരളത്തെ ഈ സർക്കാർ വെള്ളരിക്കാ പട്ടണമാക്കും.
പോലീസ് സ്വർണ്ണം അടിച്ച് മാറ്റുന്നുവെന്നും അൻവർ
മുഖ്യമന്ത്രി പറഞ്ഞതല്ല, സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം
നിലമ്പൂർ ചന്തക്കുന്നിൽ പി വി അൻവർ സംഘടിപ്പിച്ച ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പറഞ്ഞത് സി പി എം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എ സുകു .
യോഗവേദിയിലേക്ക് പ്രകടനമായി അൻവർ എത്തി, വേദിക്ക് സമീപം സ്ക്രീനുകൾ സ്ഥാപിച്ചു.