സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കിള്‍ കടക്കാരന്‍ അറസ്റ്റില്‍

Advertisement

കടയില്‍ സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കിള്‍ കടക്കാരന്‍ അറസ്റ്റില്‍. ശ്രീനാരായണപുരം കട്ടന്‍ബസാറിന് തെക്ക് വശം സൈക്കിള്‍ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തന്‍ചിറയില്‍ സുദര്‍ശനന്‍ (42) നെയാണ് മതിലകം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷമായി ഇയാള്‍ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസുകാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.