വയനാട്.വായ്പ എഴുതി തള്ളുന്നതിൽ അനിശ്ചിതത്വം. വയനാട് ഉരുൾപൊട്ടൽ വായ്പ എഴുതി തള്ളുന്നതിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ അന്തിമതീരുമാനം നീളുന്നു. പ്രധാന കാരണം സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ. 1.05 കോടി രൂപയുടെ വായ്പ എഴുതി തള്ളാനായിരുന്നു തീരുമാനം . ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ 52 പേരുടെ 64 വായ്പകളാണ് ഇതിലുൾപ്പെട്ടിട്ടുള്ളത്.
ബാങ്കിൻ്റെ പൊതു യോഗം അലസിപിരിഞ്ഞതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയെന്ന് ബാങ്ക് പ്രസി. ഷാജി മോഹൻ. ഇടതുപക്ഷ പ്രതിനിധികൾ ഉന്നയിക്കുന്ന തടസ്സ വാദമാണ് പ്രധാന കാരണമെന്ന് ബാങ്ക് ഭരണ സമിതി. യുഡിഎഫിനാണ് നിലവിൽ ബാങ്ക് ഭരണം