ഒപ്പം കിടത്തിയ പാര്‍ട്ടിയെ മുതലക്കുളത്തിലെറിഞ്ഞ് പിവി അന്‍വര്‍

Advertisement

മലപ്പുറം. പാലൂട്ടിയ കൈക്കു തിരിഞ്ഞുകൊത്തി, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പി.വി അൻവർ എം എൽ എ . മാമി തിരോധാന കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിൽ ഫലം ഉണ്ടാകില്ലെന്ന് പി.വി അൻവർ. അരീക്കോട് ഇന്ന് വൈകീട്ട് 6.30 ന് വിശദീകരണ പൊതുയോഗം. പറയാതിരിക്കാൻ വയ്യ എന്ന തലക്കെട്ടായാണ് പരിപാടി.

പി വി അൻവർ എം എൽ എ രണ്ടും കൽപ്പിച്ചാണ്. ഒപ്പം ആരൊക്കെയുണ്ടെന്ന വേവലാതിയിലാണ് പാര്‍ട്ടി.സംശയിച്ച പലരും ആദ്യം തന്നെ പ്രസ്താവനയിട്ട് കൈകഴുകിയതോടെ രാഷ്ട്രീയാവശ്യത്തിന് അപ്പുറത്തെ മറ്റ് പലതും സംശയിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് പി വി അൻവർ. മുഖ്യമന്ത്രി ദേശീയ
മാധ്യമത്തിന് നൽകിയ ഇൻ്റർവ്യൂ ആണ് അൻവറിൻ്റെ പുതിയ തുറുപ്പ് ചീട്ട്. മലപ്പുറത്തെയും , ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി കേരളത്തിലെ മുൻനിര മാധ്യമങ്ങളെ ഒഴിവാക്കി ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയതെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട് നടന്ന മാമി തിരോധാന കേസ് വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും,എഡിജിപി എം ആർ അജിത് കുമാറിനെയും കടന്നാക്രമിക്കുകയാണ് പിവി അൻവർ. മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് അൻവറിനെ കേൾക്കാനായി എത്തിയത്.ഇന്ന് അരീക്കോട വൈകീട്ട് 6.30 ന് പി വി അൻവർ എംഎൽഎ സംസാരിക്കും.
പറയാതിരിക്കാൻ വയ്യ എന്ന തലക്കെട്ട് പങ്കുവെച്ച് പോസ്റ്റർ വിശദീകരണ പൊതുയോഗത്തിന്റെതാണ്. അൻവർ ഇന്നത്തെ പൊതുയോഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുക എന്നുള്ളതാണ് ഇടതുപക്ഷവും,കേരള രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.അൻവറിനെ കേൾക്കാൻ ആളുണ്ട് എന്നുള്ളത് ഇടതുപക്ഷത്തെ സംബന്ധിച്ച വലിയ വെല്ലുവിളിയാണ്. അന്‍വറിന്‍റെ ആവേശം പിണറായി വിരുദ്ധരെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കിലും ഇത് ആര്‍ക്കു ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കപരക്കെയുണ്ട്.