ന്യൂഡെല്‍ഹി. വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി ദി ഹിന്ദു എഡിറ്റർ. മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ കൈസൻ സമീപിക്കുകയായിരുന്നു എന്ന് ദി ഹിന്ദു.വിവാദ ഭാഗം അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതല്ല, പി ആർ പ്രതിനിധികൾ രേഖമൂലം ആവശ്യപ്പെട്ടതിനാൽ ഉൾപ്പെടുത്തിയതെന്നും ഹിന്ദു. മാധ്യമ ധാർമികതയിൽ വീഴ്ച സംഭവിച്ചെന്നു ഹിന്ദു ഖേദ പ്രകടനം നടത്തി.
വിവാദ അഭിമുഖം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ദി ഹിന്ദു രംഗത്ത് വന്നത്. പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പി ആർ ഏജൻസിയായ കൈസൻ ദ ഹിന്ദുവിനെ സമീപിച്ചു.സെപ്തംബർ 29 ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഹിന്ദു പ്രതിനിധി മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി.
മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു.30 മിനിറ്റോളം നീണ്ട അഭിമുഖത്തിനു ശേഷം പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു.മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും, ഇത് അഭിമുഖത്തിന്റെ ഭാഗമായി നൽകണമെന്നും രേഖമൂലം ആവശ്യപ്പെട്ടു.
അഭിമുഖത്തിന്റെ ഭാഗമായി ഈ വിവാദമായ ഭാഗം ഉൾപ്പെടുത്തിയത് മാധ്യമ ധാർമികതയിൽ സംഭവിച്ച വീഴ്ചയാണെന്നും പ്രസ്താവനയിൽ പറയുന്നു.ഈ തെറ്റിൽ ഹിന്ദു ഖേദം പ്രകടിപ്പിച്ചു.