തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ രണ്ടു ഹനുമാൻ കുരങ്ങുകളെ പിടികൂടി

Advertisement

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ രണ്ടു ഹനുമാൻ കുരങ്ങുകളെ പിടികൂടി. മരത്തിൽ കഴിയുന്ന ഒരു വാനരനെ പിടികൂടാൻ ഉള്ള ദൗത്യം നാളെ പുനരാരംഭിക്കും.

രണ്ടുദിവസമായി മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ കയറി ജീവനക്കാരെ വട്ടം കറക്കിയ മൂന്നു വാനരന്മാരിൽ രണ്ടുപേര്‍ കൂട്ടിലെത്തി. തുറന്ന കൂട്ടിൽ വച്ച തീറ്റയിലാണ് ഒരു കുരങ്ങൻ വീണത്. രണ്ടാമത്തെ ആളെ ജീവനക്കാർ മരത്തിൽ കയറിട്ടു പിടികൂടുകയായിരുന്നു. മൂന്നാമത്തെയാളെ കയ്യെത്തും ദൂരത്ത് കിട്ടിയെങ്കിലും അവസാന നിമിഷം മരത്തിൽ കയറി രക്ഷപ്പെട്ടു. ഉന്മേഷവതി അല്ലാത്തതിനാൽ മൂന്നാമത്തെ പെൺകുഞ്ഞ് അധിക ദൂരം പോകില്ലെന്ന് ആണ് മൃഗശാല അധികൃതരുടെ കണക്കുകൂട്ടൽ. ഇതിനെ പിടിക്കാനുള്ള ദൗത്യം നാളെ തുടങ്ങും. ഇതിനിടെ കുരങ്ങുകളെ പിടിക്കാൻ കെണിയ ഒരുക്കാൻ തീരുമാനിച്ചെങ്കിലും രണ്ടുപേർ വലയിൽ ആയതോടെ അത് വേണ്ടെന്നുവച്ചു. മൂന്നാമത്തെ കുരങ്ങനെയും കൂട്ടിൽ കയറ്റിയതിനുശേഷം മൃഗശാലയിൽ സന്ദർശനാനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here