ഗർർ” എന്ന സിനിമയിലൂടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ അപമാനിച്ചതായി പരാതി

Advertisement

തിരുവനന്തപുരം. അതി ഗൗരവമായ കുറ്റകൃത്യമുള്ളതും, സിനിമ ഇറങ്ങി നാലു മാസമായതും സെൻസർ ബോർഡ് അംഗീകാരം നൽകിയതും, നാളിതുവരെ ആരും ശ്രദ്ധിക്കാതെ പോയതുമായ ഗാന്ധിജിയെ അപമാനിക്കുന്ന ഭാഗം സിനിമയിലുണ്ടെന്നും, സിനിമയുടെ സംവിധായകനും നിർമാതാവിനും ഈ രംഗത്തിൽ അഭിനയിച്ച നടന്മാർക്കെതിരെയും ഗാന്ധിജിയെ അപമാനിച്ചതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുള്ള പരാതി പൊതുപ്രവർത്തകൻ പായ്ചിറ നവാസ് ദിവസങ്ങൾക്ക് മുമ്പ് പൂജപ്പുര പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി നൽകിയിട്ടും, ഗാന്ധിജയന്തി ദിനത്തിൽ പോലും കേസെടുക്കാൻ പറ്റില്ലെന്ന നിലപാടാണ് പൂജപ്പുര പോലീസ് സ്വീകരിച്ചതെന്നും , ഈ സിനിമയുടെ ഷൂട്ടിങ്ങോ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ പൂജപ്പുര പോലീസ് സ്റ്റേഷന്റെ പരിധിയിൽ അല്ല നടന്നത് എന്നും നിങ്ങൾക്ക് വേറെ ഏതെങ്കിലും അതോറിറ്റിയെ സമീപിക്കാം എന്നും , പരാതി ഞങ്ങൾ തിരുവനന്തപുരം കൺടോമെന്റ് പോലീസിന് കൈമാറാമെന്നുമാണ് പൂജപ്പുര പോലീസ് പറഞ്ഞതെന്ന് പരാതിക്കാരൻ പായ്ചിറ നവാസ് പറഞ്ഞു.

പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെ.

ബഹു. പൂജപ്പുര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സമക്ഷത്തിൽ.

നവാസ്. (9539980558)
S/0 അസനാര് പിള്ള.
പൂജപ്പുര, തിരുവനന്തപുരം. ബോധിപ്പിക്കുന്ന പരാതി.

ഞാൻ മേൽ വിലാസത്തിൽ താമസിച്ചു വരുന്നു. 27/09/2024 തീയതി രാത്രി എട്ടുമണിക്ക് OTT പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്സ്റ്റാറിൽ “ഗർർ” എന്ന മലയാള സിനിമ കാണവേ ഉദ്ദേശം 12 മിനിറ്റ് 32 സെക്കൻഡ് ആയപ്പോൾ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയെ അപമാനിക്കുന്ന തരത്തിൽ ഒരു രംഗം ഉള്ളതായി എൻറെ ശ്രദ്ധയിൽപ്പെട്ടു. ടീ രംഗത്തിൽ ബിവറേജ് എവിടെയാണ് എന്ന് ചോദിക്കുമ്പോൾ ഗാന്ധിജിയുടെ പ്രതിമയെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയിലെ ഈ രംഗം ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ തികച്ചും അധിക്ഷേപിക്കുന്നതും ആയതിൽ രാഷ്ട്രഭക്തിയുള്ള ഏതൊരു ഇന്ത്യക്കാരന്റെ ദേശ സ്നേഹത്തിന്റെയും, വികാരത്തെയും വ്രണപ്പെടുത്തുന്നതും ആകുന്നു. ഇത്തരത്തിൽ രാഷ്ട്രപിതാവിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ചിത്രീകരിച്ചിട്ടുള്ള
“ഗർർ “എന്ന സിനിമയുടെ നിർമ്മാതാവിനെതിരെയും, സംവിധായകനെതിരെയും, ആ രംഗത്തിൽ അഭിനയിച്ചിട്ടുള്ള നടന്മാർക്കെതിരെയും ആ സിനിമയുടെ രംഗം പരിശോധിച്ചു ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.