2024 ഒക്ടോബർ 02 ബുധൻ 9.47 am
മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ ഒരു പി ആർ ഏജൻസിയുടെയും ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് അക്രമിക്കാനും ഭരണത്തെ മോശമാക്കാനും ചിലർ ശ്രമം തുടരുന്നു.
ഇടത് മുന്നണിയെ ആക്രമിക്കാൻ ആദ്യം അതിൻ്റെ തലയായ മുഖ്യമന്ത്രിയെ അടിക്കണമെന്ന പൊളിറ്റിക്സ് ആണ് ഇപ്പോൾ ചില കേന്ദ്രങ്ങളിൽ കൂടി മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്.
മുഖ്യമന്ത്രി പറയാത്ത കാര്യം ചില ശക്തികൾ ഏറ്റ് പിടിച്ചു എന്നത് അറിഞ്ഞിട്ടും മാധ്യമങ്ങൾ തിരുത്താൻ ശ്രമിച്ചോ എന്നും റിയാസ്.
മാധ്യമ ഉടമകൾക്ക് എന്തെങ്കിലും നാണമുണ്ടെങ്കിൽ മലപ്പുറം വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറാകണമെന്നും മന്ത്രി റിയാസ്
ഇടത് പക്ഷ വിരുദ്ധതയുടെ അസുഖം ബാധിച്ച മാധ്യമ ഉടമകൾ ഇവിടെത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും വാർത്തയാക്കാനും സമ്മതിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്.
കോൺഗ്രസ്സ് നേതാക്കളുടെ പിആർ ജോലി ചെയ്യുന്ന
കനഗോലുവിൻ്റെ പ്രവർത്തനങ്ങളെപ്പറ്റി മാധ്യമങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലന്നും റിയാസ്
പ്രതിപക്ഷത്തിൻ്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളെ എന്തുകൊണ്ട് മാധ്യമങ്ങൾ എതിർക്കുന്നില്ലെന്നും റിയാസ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കും.പാർട്ടി സേവനം ആവശ്യപ്പെട്ടാൽ നൽകുമെന്നും കെ.ടി.ജലീൽ
പൂണൈയിലെ ബാവ് ധാനിൽ ഇന്ന് രാവിലെ സ്വകാര്യ ഹെലികോപ്പർ തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു.
ഇറാൻ – ഇസ്രായേൽേ പോർവിളി തുടരുന്നു
മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ ആക്രമണം