തിരുവനന്തപുരം.ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസുകളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.കോഴിക്കോട് , കൊച്ചി , തിരുവനന്തപുരം,വയനാട് ജില്ലകളിലെ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.കോഴിക്കോട് നടന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ടിട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ സമരം കൂടുതൽ ശക്തമാവുകയാണ്.ക്രിമിനൽ പോലീസ് രാജ് അവസാനിപ്പിക്കുക,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തിയത്.കോഴിക്കോട് നടത്തിയ മാർച്ച് പോലീസ് മാനാഞ്ചിറയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു.ബാരിക്ക മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപിരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തേക്കും ,കൊച്ചി സിറ്റി കമ്മീഷണർ ഓഫീസിലേക്കും നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം വുമൺസ് കോളേജിനു മുന്നിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വയനാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുണ്ടായി.