വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Advertisement

സംസ്ഥാനത്തെ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊടുപുഴയിൽ ഉണ്ടായ കാർ അപകടത്തിൽ 70 വയസുകാരിയാണ് മരിച്ചത്. തൃശ്ശൂരിൽ ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയത്ത് രണ്ടു ബസ്സുകൾക്ക് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു.

.

തൊടുപുഴ വലപൂരിന് സമീപം ഉണ്ടായ വാഹന അപകടത്തിലാണ് 70 വയസ്സുകാരിക്ക് ജീവൻ നഷ്ടപ്പെട്ടത് . ഇടുക്കി കുടയത്തൂർ സ്വദേശി മേരി ജോസഫ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗ്രേസി കുര്യാക്കോസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
തൃശൂർ മതിലകത്ത് ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക് പറ്റി. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെയായിരുന്നു അപകടം. രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ ലോറിയിലുണ്ടായിരുന്ന അഷറഫ് ശരൺഎന്നിവർക്കാണ് പരിക്കേറ്റത്. .കോട്ടയം മൂന്നിലവിൽ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടു. മങ്കൊമ്പ് കുഴികുത്തിയാനി വളവിലാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ബസ് വളവ് തിരിയാതെ മുന്നോട്ട് പോവുകയായിരുന്നു. ബസ്സിന്റെ കാഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. മുണ്ടക്കയത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാലത്തിൽ ഇടിച്ചു നിർത്തി. കോരുത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല.

Advertisement