ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ് ഓഫീസിന് സമീപത്ത് ബാർ തുറന്ന് അനധികൃത മദ്യ കച്ചവടം,സംഭവത്തിൽ നടപടി

Advertisement

കൊച്ചി.ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ് ഓഫീസിന് സമീപത്ത് ബാർ തുറന്ന് അനധികൃത മദ്യ കച്ചവടം നടത്തിയ സംഭവത്തിൽ നടപടി. എറണാകുളം കച്ചേരിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന കിംഗ്സ് എംപയർ ബാറിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. സംഭവം വാര്‍ത്തയായതോടെ എക്സൈസ് ഇന്ന് ബാർ അടപ്പിച്ചിരുന്നു. ലൈസൻസി ഉൾപ്പെടെ നാലുപേർക്കാണ് അൻപതിനായിരം രൂപ വീതം പിഴ ചുമത്തിയത്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ബാർ അടച്ചിടണം എന്ന ചട്ടം ലംഘിച്ചാണ് എറണാകുളം കച്ചേരിപ്പടിയിൽ ഉള്ള കിംഗ്സ് എംപയർ ബാറിൽ ഇന്നലെ മദ്യ കച്ചവടം നടന്നത്.ചട്ടം ലംഘിച്ചുള്ള മദ്യ കച്ചവടത്തിന്റെ ദൃശ്യങ്ങൾ സഹിതം വാർത്ത വന്നു.ഇതിന് പിന്നാലെയാണ് ബാറിനെതിരെ എക്സൈസ് നടപടി എടുത്തത്.കേരള അബ്കാരി ചട്ടങ്ങളുടെ ലംഘനത്തിന് ബാറിന്റെ ലൈസൻസികൾ ആയ ആളുകൾക്കെതിരെ കേസ് എടുത്തു. .ഇന്ന് ബാർ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകിയില്ല.ഇതിന് പിന്നാലെയാണ് ലൈസൻസികളും ബാറിന്റെ ജനറൽ മാനേജരും ഉൾപ്പെടെ 50000 രൂപ വീതം പിഴ നൽകാനും ഉത്തരവിട്ടത്. 2 ലക്ഷം രൂപയാണ് ബാറിൽ നിന്ന് അനധികൃത മദ്യ കച്ചവടത്തിന് പിഴ ആയി ഈടാക്കിയത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപത്താണ് ബാർ പ്രവർത്തിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here