ചൂരൽ മലയിലെയും മുണ്ടക്കയിലെയും ദുരിതബാധിതരായ കുട്ടികൾക്ക് മാനസികമായി കരുത്തേകാൻ നടപടി

Advertisement

വയനാട്. ചൂരൽ മലയിലെയും മുണ്ടക്കയിലെയും ദുരിതബാധിതരായ കുട്ടികൾക്ക് മാനസികമായി കരുത്തേകാൻ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്.സർക്കാർ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് കുട്ടികൾക്ക് കൗൺസിലിംഗ് ഉൾപ്പെടെ ഏർപ്പെടുത്തുക. ഇതിൻ്റെ ഭാഗമായി റിവ്യൂ ബോർഡിലെ നാലംഗങ്ങൾ വയനാട്ടിലെത്തി

ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും വലിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും വിട്ടു മാറിയിട്ടില്ലാത്ത കുട്ടികളെ പഴയ ചിരികളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാനാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ശ്രമം.ഇതിൻറെ ഭാഗമായാണ് ഈ പ്രദേശങ്ങളിൽ അംഗങ്ങൾ സന്ദർശനം നടത്തിയത്

70 കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത് ഇതിൽ നാലോ അഞ്ചോ കുട്ടികൾക്ക് ഉടൻ ഇടപെടൽ ആവശ്യമുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാനസിക പ്രശ്നങ്ങളാണ് പഠനം നടത്തുന്നത്.കുട്ടികളുടെ മാനസികാവസ്ഥ സാധാരണ നിലയിലാവുന്നത് വരെ തുടർച്ച ചികിൽസയും ഉണ്ടാകും