നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഭ്രാന്തമായി ആക്രമിച്ച ഗൺമാന്മാര്‍ക്ക് ക്ളീന്‍ചിറ്റ്

Advertisement

തിരുവനന്തപുരം. നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാന്മാർ അനിൽ കല്ലിയൂരിനും സന്ദീപിനും ക്‌ളീൻ ചിറ്റ് നൽകി അന്വേഷണ സംഘം.
കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ യിൽ റഫറൻസ് റിപ്പോർട്ട് നൽകി. ഗൺമാൻമാർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് വിചിത്രവാദം കോടതിയിൽ സമർദ്ധിച്ച അന്വേഷണസംഘം
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ന്യായീകരണം നൽകി. ഗൺമാൻമാർ ലാത്തിക്കടിച്ച കാര്യങ്ങൾ ശരിവെക്കുന്ന ഒരു തെളിവുകളും ലഭിച്ചില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സിസിടിവി അടിസ്ഥാനമാക്കി പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ലെന്നും ഇതിനെ തുടർന്ന് കൃത്യസമയത്ത് ദൃശ്യങ്ങൾ ഹാജരാക്കുവാൻ മാധ്യമങ്ങൾക്ക് ഒരു നോട്ടീസ് നൽകിയെങ്കിലും യാതൊരു ദൃശ്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് പോലീസിൻറെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്.

നവ കേരള സദസിന്റെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിൽ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എ ഡി തോമസ്, സംസ്ഥാന ഭാരവാഹി അജയ് ജൂവൽ കുര്യാക്കോസ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ലാത്തി ഉപയോഗിച്ച് നട്ട് റോഡിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ആദ്യം പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല പിന്നീട് പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here