ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING         വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം;മനാഫിനെതിരെ കേസ്

Advertisement

👉 പതിനഞ്ചാം  കേരളാ നിയമസഭയുടെ 12-ാം സമ്മേളനത്തിന് തുടക്കമായി

👉403 പേർ മരിച്ച വയനാട് ദുരന്തത്തിലും കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലും ചരമോപചാരം അർപ്പിച്ച് നിയമസഭ.

👉സ്പീക്കർ എ എൻ ഷംസീർ ചരമോപചാരപ്രസംഗം വായിച്ചു.ദുരന്തമുഖത്ത് കേരളം ഒന്നാകെ ഒരുമിച്ച് നിന്നതായും സ്പീക്കർ .

👉സമാനതകളില്ലാത്ത പ്രകൃതിദുരന്തം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലുതായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   

                                വയനാട് ദുരന്തം നമ്മുടെ മനസ്സിലുണ്ടാക്കിയ നോവ് ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉മനാഫിനെതിരെ പരാതി, തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന പരാതി നൽകിയത് പൊക്കുന്ന് സ്വദേശി

👉കാന്തല്ലൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ.ഷോക്കേറ്റാണ് 10 വയസുള്ള കൊമ്പൻ ചരിഞ്ഞതെന്നാണ് നിഗമനം

👉 ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ, 24 മണിക്കുറിനിടെ 37 പേർ കൂടി കൊല്ലപ്പെട്ടു.

👉പാലക്കാട് കിഴക്കുംചേരിയിൽ ബിജെപി പഞ്ചായത്ത് പ്രസിഡൻ്റി ബൈക്ക് ഇന്ന് പുലർച്ചെ ഒരു മണിയോടെ കത്തിനശിച്ചു.പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം

👉അന്തരിച്ച ചലച്ചത്ര നടൻ മോഹൻ രാജിൻ്റെ
(കീരിക്കാടൻ ജോസ്) സംസ്ക്കാരം ഇന്ന്