താംബരത്ത് നിന്നും പുനലൂർ-കൊല്ലം വഴി കൊച്ചുവേളിയിലേക്ക് വീക്കിലി ട്രെയിൻ സർവീസ് ഒക്ടോബർ ഒന്നു മുതൽ

Advertisement

ശാസ്താംകോട്ട: താംബരത്ത് നിന്നും പുനലൂർ,കൊല്ലം വഴി കൊച്ചുവേളിയിലേക്ക് ആഴച്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന എ.സി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നിന്ന് അറിയിപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഒക്ടോബർ 11 മുതൽ സർവീസ് ആരംഭിക്കും.വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7:30 ന് താമ്പരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11:30 ന് കൊച്ചുവേളിയിൽ എത്തിച്ചേരും.ഞായറാഴ്ച വൈകുന്നേരം 3:25ന് കൊച്ചുവേളിയിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7:35 ന് താമ്പരത്ത് എത്തിച്ചേരും.കേരളത്തിൽ തെന്മല,പുനലൂർ,ആവണീശ്വരം,
കൊട്ടാരക്കര,കുണ്ടറ,കൊല്ലം സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകും.താമ്പരത്ത് നിന്ന് പുനലൂർ-കൊല്ലം വഴി കൊച്ചുവേളിയിലേക്ക് വീക്കിലി ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് കൊടിക്കുന്നിൽ റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു.ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം വീണ്ടും ഉന്നയിച്ചതിനെ തുടർന്നാണ് നടപടിയായത്.എറണാകുളം-ബാംഗ്ലൂർ റൂട്ടിൽ ഒരു ട്രെയിൻ കൂടെ താമസിയാതെ അനുവദിക്കുമെന്നും കൊടിക്കുന്നിൽ അറിയിച്ചു.

Advertisement