ഷൂട്ടിങ്ങിന് എത്തിച്ച ആന കാട്ടിലേക്ക് ഓടിയ സംഭവം, തെരച്ചില്‍ നിര്‍ത്തി

Advertisement

കോതമംഗലം. ഷൂട്ടിങ്ങിന് എത്തിച്ച ആന കാട്ടിലേക്ക് ഓടിയ സംഭവം. ആനയുള്ള സ്ഥലം കണ്ടെത്തിയാതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ആന തനിയെ തിരികെ വരാനുള്ള സാധ്യതകൾ കൂടുതൽ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കാടിനുള്ളിലേക്ക് കയറി. എന്നാല്‍ കാട്ടാനകള്‍ ഏറെയുള്ള ഇവിടെ തിരച്ചില്‍ അപകടമെന്ന് വിലയിരുത്തല്‍

ഉൾക്കാട്ടിലേക്കുള്ള പ്രവേശനം അസാധ്യമായതോടെ പിന്മാറി. പുതുപ്പള്ളി സാധുവിന് വേണ്ടിയുള്ള തെരച്ചിൽ നിർത്തി
നാളെ പുലർച്ചെ 6.30ന് വീണ്ടും ആരംഭിക്കും. ഉൾകാട്ടിലേക്കുള്ള പ്രവേശനം ദുഷ്കരം. നാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി മുറിവേറ്റതിലാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിയത്.

Advertisement