2024 ഒക്ടോബർ 05 ശനി 8.30 am
എം ടി വാസുദേവൻ നായരുടെ കോഴികോട് നടക്കാവിലെ വീട്ടിൽ കവർച്ച.26 പവൻ കവർന്നു.പോലീസിൽ പരാതി നൽകി.
ഹരിയാനയിലെ 90 നിയമസഭാ സീറ്റ് കളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
ഓട്ടോറിക്ഷ കത്തിച്ചതിന് സി പി എം ന് എതിരെ പോരാടിയ കണ്ണൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു.
നവകേരളയാത്രയ് ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ അജയ് ജ്യൂവൽ കുര്യാക്കോസ് ശ്രമിച്ചതായി എ എ ഷുക്കൂർ
കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ മറ്റ് ആനകളുടെ കുത്തേറ്റ് കാട്കയറിയ പുതുപ്പള്ളി സാധു എന്ന ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുന:രാരംഭിച്ചു.
എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
15-ാംനിയമസഭയുടെ 12-ാം സമ്മേളനം മൂന്ന് ദിവസം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനം.
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ ഇടത് മുന്നണി കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബി ജെ പി പിന്തുണയോടെ പാസ്സായി.പ്രസിഡൻ്റും, വൈസ് പ്രസിഡൻ്റും പുറത്ത്.
വനിതാ ട്വൻറി20 ലോകകപ്പിൽ ന്യൂസിലാൻറിനെതിരെ ഇന്ത്യയ്ക്ക് 58 റൺസിൻ്റെ തോൽവി.
രഞ്ജി ട്രോഫ്രിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി കേരള ടീമിനെ നയിക്കും
കോതമംഗലം ഊന്ന് കല്ലിൽ അമിത വേഗത്തിൽ ഓടിയ കാറിന് പുറത്തിരുന്ന് യുവാവിൻ്റെ സാഹസിക യാത്ര.