കല്യാൺ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപും കാവ്യയും; പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി സൂപ്പർതാരങ്ങൾ

Advertisement

ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യയിൽ താര സംഗമമായി മാറി കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് ഇത്തവണ കൊച്ചിയിൽ വച്ചായിരുന്നു. ദിലീപും കാവ്യ മാധവനും കുടുംബ സമേതമാണ് എത്തിയത്.

മലയാളത്തിൽ നിന്നും ടൊവിനോ തോമസ്, നിഖില വിമൽ, ജൂഡ് ആന്തണി ജോസഫ്, നൈല ഉഷ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും എത്തുകയുണ്ടായി. തമിഴ് നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങിൽ പങ്കെടുത്തത്. ടൊവിനോ തോമസിനൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു.

ബോളിവുഡിൽ നിന്ന് കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്.

സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തിൽ സമയം ചെലവഴിച്ചു.. പുറത്ത് ദീപങ്ങൾ തെളിച്ച് ശേഷം വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങൾ വീക്ഷിച്ചു. താരപ്പകിട്ടാർന്ന അവാർഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.