ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING       മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രന് ആശ്വാസം

Advertisement

2024 ഒക്ടോബർ 05 ശനി 12.00 pm

👉മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്സിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പെടെയുള്ള 6 പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.

👉 കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ വിടുതൽ ഹർജി പരിഗണിച്ച പ്രിൻസിപ്പൽ സെഷൻ കോടതിയാണ് വിധി പറഞ്ഞത്.

👉ഇത് കള്ളക്കേസാണ്, തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ വിലക്കാനായിരുന്നു അത്. ചില മാധ്യമ പ്രവർത്തകരും കോൺഗ്രസ്, സി പി എം നേതാക്കളും ഈ കള്ളക്കേസിൻ്റെ പിന്നിൽ ഉണ്ടന്നായിരുന്നു കെസുരേന്ദ്രൻ്റെ പ്രതികരണം.

👉ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് നടൻ സിദ്ദിഖ് കത്ത് നൽകി

👉സി പി ഐ യിൽ ഭിന്നതയില്ല. എല്ലാം മാധ്യമസൃഷ്ടിയെന്ന് റവന്യുമന്ത്രി കെ.രാജൻ

👉സർക്കാരിന് കെയ്സൺ പി ആർ ഏജൻസിയുമായി ബന്ധമില്ലന്ന് സി പി എം കേന്ദ്ര നേതൃത്വം.

👉അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: യൂ ട്യൂബർമാർക്കെതിരെ അന്വേഷണം തുടങ്ങി.

👉 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് കാട്കയറിയ പുതുപ്പള്ളി ‘ സാധു ‘ സേഫായി തിരിച്ച് പുതുപ്പള്ളിയിലേക്ക് മടങ്ങി

👉പാലക്കാട് ,ചേലക്കര, ഉപതെരഞ്ഞെടുപ്പ്: സി പി എം സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.