എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

Advertisement

എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘപരിവാറിനെ തീണ്ടാനും തൊടാനും പാടില്ലേ? അവരും മനുഷ്യരല്ലേയെന്നും വെള്ളാപ്പള്ളി ചേദിച്ചു. ആര്‍എസ്എസ് നേതാക്കളെ കണ്ടത് മഹാപാപമല്ലെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംഘപരിവാറിനെ തീണ്ടാനും തൊടാനും പാടില്ലേ? അവരെ കാണുന്നതില്‍ എന്താണ് തെറ്റ്, അവരും മനുഷ്യരല്ലേ…അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി എങ്ങനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നത്. ആര്‍എസ്എസ് നേതാവിനെ എഡിജിപി കാണുന്നത് ഒരു മഹാപാപമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ കേട്ടാല്‍ തന്നെ തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എഡിജിപിയുടെ സമീപനം ശരിയായില്ല എന്ന റിപ്പോര്‍ട്ടുകളാണ് കിട്ടിയിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തിരിക്കും എന്ന് പൂര്‍ണമായി വിശ്വസിക്കുന്നുണ്ട്. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസങ്ങള്‍കൂടി കാത്തിരിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Advertisement