ബാർ ഹോട്ടലിലെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

Advertisement

ഒറ്റപ്പാലം. ബാർ ഹോട്ടലിലെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തോട്ടക്കര പറയങ്കണ്ടത്തിൽ 56 കാരനായ മജീദിന് കുത്തേറ്റ കേസിലാണ് അറസ്റ്റ്. എസ് ആർകെ നഗർ പൂവത്തിങ്കൽ സക്കീർ ഹുസൈൻ(47), കണ്ണിയംപുറം പാറയ്ക്കൽ അബ്ബാസ്(43), പനമണ്ണയിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാണിതെരുവിൽ ഷബീർ(40), അലിലക്കിടി പയ്യപ്പാട്ടിൽ നിഷിൽ(45) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ അതി സാഹസികമായാണ് പിടി കൂടിയത്. വയറ്റിൽ 4 കുത്തുകളറ്റ മജീദ് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു നഗരത്തിലെ ബാർ ഹോട്ടലിൽ സംഭവം നടക്കുന്നത്