എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും

Advertisement

തിരുവനന്തപുരം.എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സർവീസ് ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ ഗുരുതരവീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പി ഷേഖ് ദർവേഷ് സഹേബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മുൻപിലെത്തും.

ഇന്നലെ രാത്രി 8.15 ഓടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി
ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറിയത്.
പി.വി അൻവറിന്റെ പരാതിയിലെയും,
ADGP-RSS കൂടിക്കാഴ്ച്ചയിലെയും അന്വേഷണ
വിവരങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ.
കൂടിക്കാഴ്ച്ച സ്വകാര്യ സന്ദർശനമായിരുന്നുവെന്ന ADGP യുടെ വിശദീകരണം DGP തള്ളി.കൂടിക്കാഴ്ച്ചയിൽ
വീഴ്ചയെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഒദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ.എടവണ്ണ റിദാൻ കൊലപാതക കേസിലെയും,മാമി
തിരോധാന കേസിലും അജിത്കുമാറിന്
പരിക്കില്ല.പക്ഷേ ഈ രണ്ടു കേസുകളിലും
പോലീസ് വീഴ്ച്ച പരിശോധിക്കാൻ
വിശദ അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്.റിപ്പോർട്ടിലെ വിവരങ്ങൾ
പോലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും.നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോർട്ടിന്മേൽ നടപടിയുണ്ടായേക്കും.

Advertisement