പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപന പൊതുസമ്മേളനം ഇന്ന്

Advertisement

മലപ്പുറം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപന പൊതുസമ്മേളനം ഇന്ന് നടക്കും. മഞ്ചേരിയിൽ വൈകിട്ട് ആറുമണിക്കാണ് സമ്മേളനം. ഡെമോക്രാറ്റിക് മൂവേമെന്റ് ഓഫ് കേരള എന്നാണ് പാർട്ടിയുടെ പേരെന്നാണ് പുറത്തുവന്ന വിവരം. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അൻവർ പൊതു സമ്മേളനം നടത്തുന്നത്. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷി ആയിട്ടായിരിക്കും പാർട്ടി കേരളത്തിൽ പ്രവർത്തിക്കുക. ഡിഎംകെയുടെ നിരീക്ഷകർ ഇന്ന് പൊതുസമ്മേളനത്തിൽ എത്തും എന്നാണ് കരുതുന്നത്. ശക്തിപ്രകടനം ആക്കി മാറ്റുന്ന ഇന്നത്തെ പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കും എന്നാണ് പി. വി അൻവറിന്റെ അവകാശവാദം.