എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു… 3 പേർക്ക് പരിക്ക്

Advertisement

എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന സമയത്ത് ഫാക്ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. നാലുപേരും ഒഡിഷ സ്വദേശികളാണ്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.