ആരോപണങ്ങൾ ആവർത്തിച്ചും ഡിഎംകെ യെ പുകഴ്ത്തിയും പി വി അന്‍വര്‍

Advertisement

മഞ്ചേരി: മഞ്ചേരിയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയവിശദീകരണ സമ്മേളനത്തിൽ ഡി.എം.കെ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും വാനോളം പുകഴ്ത്തി പി.വി.അൻവർ എം.എൽ.എ. ഒപ്പം കേരളത്തിലെ ഇടത് മുന്നണി സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരായ ആരോപണങ്ങൾ എണ്ണി പറഞ്ഞും മഞ്ചേരിയിലെ യോഗത്തിൽ അൻവറിൻ്റെ പ്രസംഗം.
താൻ ഡി.എം.കെ നേതാക്കളെ കണ്ടെന്നുള്ളത് ശരിയാണെന്നും പകരം ആർഎസ്എസ് കേന്ദ്രത്തിലേക്കാണ് പോകുന്നതെങ്കിൽ ഈ സർക്കാർ പൂർണ്ണ പിന്തുണ തന്നേനെയെന്നും അൻവർ കുറ്റപ്പെടുത്തി.

ഞാൻ ഇന്നലെ ചെന്നെയിൽ പോയെന്നത് ശരിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടിയാണ് ദ്രാവിഡ മുന്നേറ്റ കഴകം. അതിലെ നേതാവിനെയും പാർട്ടിയേയും ഞാൻ പോയി കണ്ടു. ഞാൻ ആർ. ആർ.എസ്സിന്റെ കേന്ദ്രത്തിലേക്കാണ് പോയതെങ്കിൽ ഇവിടുത്തെ സർക്കാർ എല്ലാ പിന്തുണയും നൽകിയേനെ’, അൻവർ പറഞ്ഞു.

ഇന്ന് ഒരു സംഭവമുണ്ടായി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും മുതിർന്ന സെക്രട്ടറി രാവിലെ തന്നെ ചെന്നെയിലേക്ക് പോയിരിക്കുകയാണ്. വ്യോമസേനയുടെ എയർ ഷോയിൽ പങ്കെടുക്കാൻ പോയ തമിഴ്നാട് മുഖ്യമന്ത്രിയെ തനിക്കെതിരെ പ്രസ്താവന നൽകാനായി അവിടെ പോയി തിരക്കി കണ്ടുപിടിച്ച് സന്ദർശിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന സെക്രട്ടറി- അൻവർ ആരോപിച്ചു

ഫാസിസ്റ്റ് ശക്തികൾക്ക് തമിഴ്നാട്ടിലേക്ക് പ്രവേശനം നൽകാത്തവരാണ് ഡി.എം.കെ. അത്തരത്തിലൊരു നേതാവിനെ എങ്ങനെ തിരഞ്ഞു പോകാതെയിരിക്കും. കേരളത്തിനൊരു അത്താണിക്കു വേണ്ടി താൻ നടത്തിയ പരിശ്രമത്തിനു നേരെ ഫാസിസ്സത്തിന്റെ മറ്റൊരു മുഖമായ മുഖ്യമന്ത്രി കടക്കൽ കത്തിവെച്ചുന്നും പി.വി അൻവർ പറഞ്ഞു.
സർക്കാരിൻ്റെ എല്ലാ വകുപ്പുകളിലും അഴിമതി നിറഞ്ഞാടുകയാണ്.പോലീസ് കഴിഞ്ഞാൽ റവന്യൂ വകുപ്പിലാണ് അഴിമതി കൂടുതലെന്നും അൻവർ തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here