പതിനഞ്ചാമത് ജില്ല, പ്രവാസിവോട്ട്,ജാതി സെന്‍സസ്,വന്യമൃഗശല്യത്തില്‍ മരിച്ചാല്‍ അരക്കോടി അന്‍വറിന്‍റെ പാര്‍ട്ടി നയമിങ്ങനെ

Advertisement class="td-all-devices">

മലപ്പുറം. മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയംപ്രഖ്യാപിച്ച്‌ പി.വി. അൻവർ എം.എല്‍.എ.

മലബാറിനോടുള്ള അവഗണനയ്ക്കെതിരെ പോരാടുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച്‌ 15-ാമത്തെ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തുമെന്നും സംഘടന വ്യക്തമാക്കി.

എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്ബത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നത്. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവല്‍ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്ബര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും ഡി.എം.കെ മുന്നോട്ടുവയ്ക്കുക.

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്ബളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎല്‍ വിദ്യാർത്ഥികള്‍ക്കായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം. പാലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.വ ന്യമൃഗശല്യത്തില്‍ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കണമെന്നും സംഘടന മുന്നോട്ടുവച്ച നയത്തില്‍ പറയുന്നു.
വിശദീകരണ യോഗത്തിലേക്ക് നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വറിന് ആവേശ ഉജ്ജ്വല സ്വീകരണം. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ചാണ് അൻവറിനെ അണികള്‍ വേദിയിലേക്ക് സ്വീകരിച്ചത്
ഡിഎംകെ സഖ്യം സംബന്ധിച്ച ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതിന് മറുപടിയിങ്ങനെ. ‘അത് അപ്പുറം പാക്കലാം അയ്യാ. ഒരു പ്രച്ചനയും ഇരിക്കില്ല. എല്ലാം ശരിതാനെ. മുന്നാടിയാ കോണ്‍ഫിഡന്‍സ് ഇരിക്കെ, ഇപ്പോഴും, നാളേക്കും കോണ്‍ഫിഡന്‍സ് ഇരിക്ക്’ എന്നായിരുന്നു മറുപടി. മുഴുവനായി തമിഴിലേക്ക് മാറിയോ എന്ന ചോദ്യത്തോട് തമിഴ് മട്ടും താന്‍ ഇനി പേസും എന്നും പ്രതികരിച്ചു. തമിഴ് ബന്ധം ഉറപ്പിച്ചോ എന്ന ചോദ്യത്തോട് എപ്പോഴെ ഉറപ്പിച്ചു എന്നും പിവി അന്‍വര്‍ പ്രതികരിച്ചു.