യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ധിക്ക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ

Advertisement

തിരുവനന്തപുരം.യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ധിക്ക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11 30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പോലീസിന്റെ വാദം. ചോദ്യം ചെയ്യൽ നാളെയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു.