നടന്‍ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ

Advertisement

കൊല്ലം.നടനും A.M.M.A സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളിൽ ചികിത്സയിലായിരുന്നു. 89 വയസുണ്ട്.
ഇന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കും. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. ഇദ്ദേഹത്തിന് കുറച്ചു കാലങ്ങളായി ഓർമ്മക്കുറവുണ്ട്. 2014 ൽ ഹരിദ്വാറിൽ തീർഥാടനത്തിന് പോയ അദ്ദേഹം അവിടെവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു.