മലപ്പുറം. അരീക്കോട് 12 വയസ്സുകാരി ആയ സഹോദരിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ സഹോദരന് 123 വർഷം തടവ്. ശിക്ഷകേട്ട സഹോദരന്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍.
മഞ്ചേരി പോക്സോ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. 19 വയസ്സുകാരനായ സഹോദരനാണ് പ്രതി. 2019 ലാണ് കേസ് ആസ്പദമായ സംഭവം. ഡിഎൻഎ പരിശോധനയിലൂടെയാണ് പോലീസ് കുറ്റം തെളിയിച്ചത്. പെൺകുട്ടിക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും വലിയ പോരാട്ടമാണ് നടത്തിയത്. കൈ ഞരമ്പുമുറിച്ചാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്.