ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി,മാതാവിന്റെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍ പിടിയില്‍

Advertisement

കോഴിക്കോട്. മുക്കത്തിനടൂത്ത് ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി.
ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു .പിടിയിലായ പ്രതികൾ മാതാവിന്റെ സുഹൃത്തുക്കൾ എന്ന് സംശയം .മറ്റു പ്രതികൾക്കായ് മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു .

രണ്ടാഴ്ച മുമ്പ് സ്കൂളിൽ നിന്ന് വയർ വേദന അനുഭവപെട്ടപ്പോഴാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവശിപ്പിച്ചത്. പരിശോധനയിൽ കുട്ടി 6 മാസം ഗർഭിണിയാണെന്ന് സ്ഥിരികരിച്ചു.
തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പ്രതികളെ കുറിച്ചുള്ള വിശദാംശങ്ങൾ പെൺകുട്ടി മൊഴി നൽകുന്നത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു .ആസാം സ്വദേശി മോമൻ അലി ,മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്,യൂസുഫ്
എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത് .പിടിയിലായ പ്രതികൾ മാതാവിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന.മറ്റു പ്രതികൾക്കായ് മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു .കുട്ടിയുടെ മൊഴിപ്രകാരം കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് സൂചന.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വിദ്യാർത്ഥിനി ഇപ്പോൾ തിരുവനന്തപുരം
ചൈൽഡ് കെയറിൻ്റെ സംരക്ഷണയിലാണ.