ക്ഷീണം മാറ്റാനും, ഊർജ്ജം ലഭിക്കാനും ദേ, ഈ ഭക്ഷണങ്ങൾ കഴിക്കണേ

Advertisement

ക്ഷീണമകറ്റാനും പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കാനും ചില ഭക്ഷണങ്ങള്‍ക്ക് കഴിക്കുന്നതിലൂടെ സാധിക്കും. ഇത്തരത്തില്‍ ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. കാര്‍ബോഹൈട്രേറ്റും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. കാര്‍ബോഹൈട്രേറ്റിന്റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കും. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ശരീരത്തിന്റെ ക്ഷീണമകറ്റും. അയേണിന്റെ മികച്ച ഉറവിടമാണ് ചീര. അയേണിന്റെ കുറവു മൂലമുള്ള ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ചീര കഴിക്കാം. പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും. പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബറും കാര്‍ബോയും അടങ്ങിയ മധുരക്കിഴങ്ങും നല്ല ഊര്‍ജ്ജസ്രോതസ്സാണ്.

Advertisement