അൻവർ ശ്രമിക്കുന്നത് സ്വർണക്കടത്ത് സംഘത്തിന്റെ കയ്യടി വാങ്ങാൻ, എ വിജയരാഘവൻ

Advertisement class="td-all-devices">

മലപ്പുറം.സിപിഐഎമ്മിനോട് ഇടഞ്ഞ ശേഷം പി വി അൻവർ ആദ്യ പൊതുസമ്മേളനം നടത്തിയ മലപ്പുറം ചന്തക്കുന്നിൽ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം. പി വി അൻവർ വർഗ ശത്രുവെന്ന് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കേരള പൊലീസിന്റെ പ്രവർത്തനം മികച്ചത്. പി വി അൻവർ ശ്രമിക്കുന്നത് സ്വർണക്കടത്ത് സംഘത്തിന്റെ കയ്യടി വാങ്ങാനാണെന്നും എ വിജയരാഘവൻ പറഞ്ഞു.

പ്രതികൂല കാലവസ്ഥയിലും നൂറുകണക്കിന് പ്രവർത്തകരെ ചന്തക്കുന്നിൽ അണിനിരത്തിയാണ് സി പി എം അൻവറിനെതിരെയുള്ള പാർട്ടി ലൈൻ വിശദീകരിച്ചത്.


തൃശ്ശൂരിൽ സുരേഷ് ഗോപിയെ സഹായിച്ചത് കോൺഗ്രസും ക്രൈസ്തവ സഭകൾ ഉൾപ്പെടെ ജാതി, മത സംഘടനകൾ. സുരേഷ് ഗോപിയും ഭാര്യയും രാവിലെ പള്ളിയിൽ പോയി പാടുക ആയിരിന്നുവെന്ന് പരിഹാസം.


കമ്യുണിസ്റ്റ് വിരുദ്ധർക്ക് മുന്നിൽ സിപിഐഎം കീഴടങ്ങില്ലെന്ന് പറഞ്ഞ എ വിജയരാഘവൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരാളെ കിട്ടിയെന്നോർത്ത് ആഘോഷിക്കുകയാണ് മാധ്യമങ്ങൾ. അൻവറിന്റെ സുഭാഷിതങ്ങൾ രാവിലെ മുതൽ നൽകുന്നു.

സമകാലിക വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയെ പിന്താങ്ങി നേതാക്കളുടെ വിശദീകരണം.  കോൺഗ്രസും മുസ്ലിം ലീഗും ഒഴിവാക്കിയപ്പോൾ ചെന്നൈയിലേക്ക് പോയ അൻവറിനെ ഡിഎംകെയും ഒഴിവാക്കിയെന്ന് ടി കെ ഹംസ പരിഹസിച്ചു.


പി.കെ സൈനബ, ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.