തിരുവനന്തപുരം. എ.ഡി.ജി.പി ആർഎസ്എസ് കൂടിക്കാഴ്ചയിലും,പി ആർ വിവാദത്തിലും നിയമസഭയിൽ കൃത്യമായ മറുപടിയില്ലാതെ സർക്കാർ.സംഘപരിവാർ ബന്ധം യു.ഡി.എഫിനാണെന്ന് ആണെന്ന് പറഞ്ഞ് പ്രതിരോധിക്കാനായിരുന്നു ഭരണപക്ഷ
ശ്രമം.പി.ആർ വിവാദത്തിൽ മുഖ്യമന്ത്രി
വാർത്താസമ്മേളനത്തിൽ പറഞ്ഞതിനപ്പുറം ഒന്നും സർക്കാർ വിശദീകരിച്ചില്ല.രാവിലെ സഭയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ശബ്ദ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചെന്ന കാരണത്താൽ മുഖ്യമന്ത്രി സഭയിൽ നിന്നും
വിട്ടു നിന്നു.
അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതും,അഭിമുഖ വിവാദവുമായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്.പ്രതിപക്ഷത്തിന് പ്രതിരോധം
തീർത്തു ചർച്ച ആകാമെന്നു മുഖ്യമന്ത്രി.
എന്നാൽ ചർച്ച ആരംഭിച്ച 12 മണിക്ക് മുഖ്യമന്ത്രി സഭയിൽ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിക്ക് പനി കാരണം ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചെന്നു സ്പീക്കർ വിശദീകരിച്ചു.എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുകയാണെന്നു പ്രമേയാവതാരകനായ എൻ.ഷംസുദ്ദീൻ ആരോപിച്ചു
ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.
ഇന്‍റലിജന്‍സ് റിപ്പോർട്ട് 2023 മേയില്‍ തന്നെ കിട്ടിയിട്ടും മുഖ്യമന്ത്രി ചോദിച്ചില്ല.അഭിമുഖം നടക്കുന്നതിനിടെ ഒരാൾ വന്നു എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.വിവാദ ഭാഗം എഴുതി ചേർത്തവർക്കെതിരെ നടപടി എടുക്കുമോ എന്നും ചോദ്യം.
പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെയൊരു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഇല്ലെന്നും ഉണ്ടെങ്കിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാനും മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിച്ച
എം.ബി രാജേഷിന്റെ വെല്ലുവിളി.പി.ആർ വിവാദത്തിൽ ഹിന്ദു ദിനപത്രം നൽകിയ തെറ്റ് തിരുത്തൽ വാചകത്തിൽ മാത്രം പിടിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം
മലപ്പുറം വിവാദത്തിലൂടെ സംഘപരിവാറിന് ഉപയോഗിക്കാനുള്ള ആയുധമാണ് നൽകിയതെന്നു പി കെ കുഞ്ഞാലികുട്ടി.മലപ്പുറം ജില്ലയെ കുട്ടി പാകിസ്ഥാൻ എന്നു കോൺഗ്രസ്സ് വിളിച്ചുവെന്നു കെറ്റി ജലീൽ പറഞ്ഞതോടെ സഭയിൽ ബഹളം
വാക്കൗട്ട് പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം ഉണ്ടാക്കിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.