തിരുവനന്തപുരം. ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഡിസംബർ മുതൽ സെറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ എന്ന് MVD. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിന്ട് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണം. 4 വയസ്സിന് മുകളിലും 14 വയസ്സ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണം