2024 ഒക്ടോബർ 09 ബുധൻ 6.30 am
കാത്തിരിപ്പിന് വിരാമം, 25 കോടി ഭാഗ്യവാൻ ആരാകും? ഓണം ബംബർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 ന്,
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലും ലക്ഷദ്വീപിലും മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും
തൃശൂർ പൂര വിവാദം ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയിൽ ഉന്നയിക്കും.
പി വി അൻവർ ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കും.
കോഴിക്കോട് പുല്ലൂരാംപാറയിൽ കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
കോഴിക്കോട് ബസ് അപകടം: കാരണം വ്യക്തമല്ല. കാളിയാംപുഴ പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനം
സ്വർണ്ണക്കടത്ത് വിവാദത്തിൽ ഗവർണ്ണർ സർക്കാർ പോര് തുടരുന്നു.
വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ ലാവോസിലേക്ക്
ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും.
‘മിൽട്ടൺ’ കൊടുംങ്കാറ്റ് ഭീതിയിൽ അമേരിക്കയില ഫ്ലോറിഡ,55 ലക്ഷം പേരെ ഒഴിപ്പിച്ചു. മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.