കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജില്‍ റാഗിംങ്

Advertisement

കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ 6 പേർക്ക് എതിരെ കേസെടുത്ത് കിളിക്കൊല്ലൂർ പോലീസ്. ഒന്നാം വർഷ വിദ്യാർത്ഥികളെ രാത്രിയിൽ റൂമിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി മൂന്നാം വർഷ വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിച്ച് റാഗ് ചെയ്തുവെന്നാണ് പരാതി. ഒന്നാംവർഷ വിദ്യാർഥികൾ കോളേജിൽ നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു