ഓംപ്രകാശിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരി പാർട്ടികൾ

Advertisement class="td-all-devices">

കൊച്ചി. എല്ലാ മുന്‍കരുതലുകളും വിഫലമാക്കി കൊച്ചിയില്‍ ലഹരി നുരയുന്നു. ഓംപ്രകാശിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരി പാർട്ടികൾ. അഞ്ചു മാസത്തിനിടയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി കച്ചവടത്തിന് ഓംപ്രകാശ് നേരിട്ട് എത്തിയെന്ന് കണ്ടെത്തി.

കൊച്ചി നഗരത്തിലെ 4 ആഡംബര ഹോട്ടലുകളിലാണ് ലഹരി പാർട്ടികൾ സംഘടിപ്പിച്ചത്.കുണ്ടന്നൂർ ഫോർട്ട് കൊച്ചി കാക്കനാട് എന്നിവിടങ്ങളിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും ലഹരി പാർട്ടികൾ നടത്തി.താമസിക്കുന്ന ഹോട്ടലുകളോട് ചേർന്ന് മുറിയെടുത്ത് അവിടെ ലഹരി സൂക്ഷിക്കുന്നതാണ് ഇവരുടെ പതിവ്. കൊച്ചിയില്‍ നടീനടന്മാരും ടെക്നീഷ്യന്‍സുമായി സിനിമാ മേഖലയിലെ വിപുലശൃംഖല.

ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉപയോഗിച്ച ഹോട്ടൽ മുറിയിൽ രാസലഹരിയുടെ തെളിവ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫോറൻസിക് പരിശോധന ഫലം ലഭിച്ചു. റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. ഓം പ്രകാശിൻ്റെ ജാമ്യം റദ്ദ് ചെയ്യാനും പോലീസ് അപ്പീൽ നൽകും. ശ്രീനാഥ്ഭാസിക്കും, പ്രയാഗമാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ഉടൻ