സ്വർണക്കടത്ത് വിവാദത്തിൽ ഗവർണറും സർക്കാരും തമ്മിൽ കത്തെഴുത്ത് യുദ്ധം

Advertisement

തിരുവനന്തപുരം. സ്വർണക്കടത്ത് വിവാദത്തിൽ ഗവർണറും സർക്കാരും തമ്മിൽ കത്ത് യുദ്ധം. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ട വിളിച്ച ഗവർണർക്ക് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു.ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടിയുമയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമർശനം ഉന്നയിച്ച കത്തിൽ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പും നൽകി.താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും കണക്കാക്കുമെന്നും ഗവർണർ കടുപ്പിച്ചു. പിന്നാലെ ഗവർണർക്ക് മറുപടിയുമായി വീണ്ടും സർക്കാരെത്തി.എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതും, സ്വീകരിച്ച നടപടികളും കത്തില്‍ വിശദീകരിക്കുന്നു.ഫോണ്‍ കോളുകള്‍ അനധികൃതമായി ചോര്‍ത്തുന്നില്ലെന്നും ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. ഒരിടവേളക്ക് ശേഷം സർക്കാരും ഗവർണറും ഏറ്റുമുട്ടുമ്പോൾ ഇരുപക്ഷത്തിന്റെയും അടുത്ത നീക്കങ്ങൾ നിർണായകമാകും.