അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ചോദിച്ചത് 12000

Advertisement

പത്തനംതിട്ട. അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത് വിവാദമായി. സംഭവത്തിൽ വൻ പ്രതിഷേധം -ആശുപത്രി സൂപ്രണ്ടിന് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.പ്രതിഷേധവുമായി എത്തിയ എ ഐ വൈ എഫ് പ്രവർത്തകർ ഡോക്ടർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്ന് ഡി എം ഓ യുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.മുതുകിലെ മുഴ നീക്കം ചെയ്യുന്ന സർജറിക്കായി 12000 രൂപയാണ് ആശുപത്രിയിലെ സർജൻ ഡോക്ടർ വിനീത് ഒരു ഭിന്നശേഷിക്കാരിയിൽ നിന്ന് ആവശ്യപ്പെട്ടത് ‘

കഴിഞ്ഞമാസം 25 ആയിരുന്നു സംഭവം .അടൂർ ജനറൽ ആശുപത്രിയിൽ മുതുകിലെ മുഴകാണിക്കാൻ എത്തിയ സ്ത്രീയോട് ശസ്ത്രക്രിയ വേണമെന്ന് 12,000 രൂപ അതിന് ആവശ്യമാണെന്നും ഡോക്ടർ വിനീത് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത് -പ്രൈവറ്റ് പ്രാക്ടീസ് നടത്താമെങ്കിലും പുറത്തുവച്ച് ശസ്ത്രക്രിയ നടത്താനും മറ്റും സർക്കാർ ഡോക്ടർമാർക്ക് അനുമതിയില്ല എന്നിരിക്കെ തൻറെ വീട്ടിലെ പരിശോധന മുറിയിൽ വച്ച് മുഴ മുഴുവൻ നീക്കം ചെയ്യാം എന്നാണ് പറഞ്ഞുതന്നായിരുന്നു ഡോക്ടറുടെ വിശദീകരണം .

പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടുംഡോക്ടർ വിനീതനെതിരെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല.ഇതോടെയാണ് പ്രതിഷേധവുമായി യുവജന സംഘടനകൾ എത്തിയത്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ശേഷം സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ എവൈഎഫ്ഐ പ്രവർത്തകരും പോലീസുമായി അല്പസമയം ഒന്നും തള്ളുണ്ടായി –

പരാതി ലഭിച്ചെന്നും അന്വേഷണം റിപ്പോർട്ട് ഉടൻതന്നെ ഡിഎംഒയ്ക്ക് നൽകുമെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജെ മണികണ്ഠന്റെ നിലപാട്.ഡിഎംഒ യെ ഫോണിൽ ബന്ധപ്പെട്ട് ഇന്നുതന്നെ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ച ശേഷമാണ് പ്രവർത്തകർ തിരിഞ്ഞുപോയത്. അതിനിടെ പരാതിക്കാരിയിൽ നിന്ന് വിജിലൻസ് വിവരങ്ങൾ തേടിയിട്ടുണ്ട്

Advertisement