കെഎസ്ഇബിക്ക് എന്തോന്ന് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ഫ്യൂസ് ഊരി

Advertisement

വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന കൽപ്പറ്റ മുണ്ടേരിയിലെ റവന്യു ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് ഊരി. ബില്ലടച്ചില്ലെന്ന് അറിയിച്ചായിരുന്നു നടപടി. പ്രതിഷേധിച്ചതോടെ ഫ്യൂസ് തിരികെ വെച്ച് പോയെന്നും നിരവധി ദുരന്ത ബാധിതർക്ക് വൈദ്യുതി ബില്ല് നൽകിയെന്നും ദുരന്ത ബാധിതർ.


സർവതും നഷ്ടപ്പെട്ട മുണ്ടക്കൈ – ചൂരൽമല നിവാസികൾ അതിജീവനത്തിൻ്റെ പാതയിൽ ആണ്. മനോധൈര്യം ഒന്ന് മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ആ ദുരിത ബാധിതരോടാണ് കെ എസ് ഇ ബിയുടെ ക്രൂരത. കൽപ്പറ്റ മുണ്ടേരിയിലെ റവന്യു ക്വാർട്ടേഴ്സുകളിൽ കഴിയുന്നവരുടെ ഫ്യൂസുകളാണ് ഊരിയത്.

പ്രതിഷേധിച്ചതോടെ ഫ്യൂസ് തിരികെ വെച്ച് Kseb തടി തപ്പി. പക്ഷേ നിരവധി ദുരന്ത ബാധിതർ വൈദ്യുതി ബില്ല് അടക്കാൻ നിർബന്ധിതരായി എന്നും പറയുന്നു.

സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ മുന്നോട്ട് പോകുന്നവർക്കാണ് സർക്കാരിൻ്റെ തന്നെ ഭാഗമായ കെ എസ് ഇ ബി ഇരുട്ടടി നൽകിയത്.
ദുരന്ത ബാധിതരെ വൈദ്യുത ബില്ല് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം