കുരുവിനാൽക്കുന്നേൽ കുറുവാച്ചനെ നേരിട്ട് കാണാനെത്തി സുരേഷ് ഗോപി

Advertisement

പാല. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി അഭിനയിക്കാൻ പോകുന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന് പ്രചോദനമായ പാലയിലെ കുരുവിനാൽക്കുന്നേൽ കുറുവാച്ചനെ നേരിട്ട് കാണാനെത്തി സുരേഷ് ഗോപി. കേന്ദ്ര മന്ത്രി ആയതിനാലുള്ള നിയമതടസങ്ങൾ പരിഹരിച്ചാൽ ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

പാലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒറ്റക്കൊമ്പനിൽ കുരുവിനാൽക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാകും സുരേഷ് ഗോപിയുടെ നായക കഥാപാത്രം എത്തുകയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇതിനിടയിലാണ് യഥാർത്ഥ കുരുവിനാൽ ക്കുന്നേൽ കുറുവച്ചനെന്ന
ജോസ് കുരുവിനാൽകുന്നേലിനെ കാണാൻ സുരേഷ് ഗോപി എത്തിയത്
കേന്ദ്ര മന്ത്രി ആയതിനാൽ സിനിമയിൽ അഭിനയിക്കുന്നതിനുള്ള നിയമ തടസങ്ങൾ അമിത് ഷാ ഇടപെട്ട് പരിഹരിക്കുമെന്ന് സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു.

തൻ്റെ പേരിലുള്ള കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നതാണ് ഏറെ സന്തോഷമെന്ന് ജോസ് കുരുവിനാക്കുന്നേൽ

ജോസ് കുരുവിനാൽക്കുന്നേലിൻ്റെ ജീവിതത്തിലെ ചില സംഭവങ്ങളായിരുന്നു പലരും സിനിമയാക്കാന്‍ മുതിര്‍ന്നത്.
പൃഥിരാജ് നായകനായ കടുവ എന്ന സിനിമയ്ക്ക് പ്രചോദനമായത് ഇതേ കഥയാണ്. എന്നാൽ സിനിമയിൽ നായകന്
കുരുവിനാൽകുന്നേൽ കുറുവാച്ചൻ എന്ന പേര് ഉപയോഗിച്ചതിനെതിരെ ജോസ് കുരുവിനാൽകുന്നേൽ കോടതിയെ സമീപിക്കുകയും ചെയ്തതോടെ നായക കഥാപാത്രത്തിൻ്റെ പേര് മാറ്റിയാണ് സിനിമ ഇറങ്ങിയത്.