ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Advertisement

കാസർകോട്. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് കമ്മീഷൻ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകി. കേസ് കാസർകോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. രണ്ടുദിവസം മുൻപാണ് കർണാടക മംഗളൂരു സ്വദേശി അബ്ദുൽ സത്താർ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. അഞ്ചു ദിവസം മുൻപ് പോലീസ് പിടിച്ചെടുത്ത ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷ വിട്ടുനൽക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത എസ് ഐ അനൂപിനെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്