തൊടുപുഴ.കൈക്കൂലി കേസിൽ അറസ്റ്റിലായ ഇടുക്കി ഡിഎംഒ എൽ മനോജിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. മനോജിനെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി തുക നേരിട്ട് കൈപ്പറ്റിയിട്ടില്ലെങ്കിലും തെളിവുകൾ മനോജിന് എതിരാണ്. വിജിലൻസ് ഡിവൈസ് പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തെങ്കിലും കൈക്കൂലി ആരോപണം മനോജ് നിഷേധിച്ചിട്ടുണ്ട്. മൂന്നാറിലെ ഹോട്ടൽ ഉടമ കൈക്കൂലി തുക മനോജിന്റെ സുഹൃത്തായ ഡോക്ടറിന്റെ സ്വകാര്യ ഡ്രൈവറിനാണ് ഗൂഗിൾ പേ ചെയ്തത്. മനോജിന്റെ സുഹൃത്തായ ഡോക്ടറെയും വിജിലൻസ് വിശദമായി ചോദ്യം ചെയ്യും.
Home News Breaking News കൈക്കൂലി നേരിട്ടുവാങ്ങിയില്ലെങ്കിലും അറസ്റ്റിലായ ഇടുക്കി ഡിഎംഒ എൽ മനോജിന് തെളിവുകള്‍ എതിര്