ഡോക്ടർ വന്ദനദാസിന്റെ ആ സ്വപ്നം സഫലമാകുന്നു

Advertisement

കായംകുളം. കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്വപ്നം സഫലമായി. വന്ദനയുടെ ആഗ്രഹമായിരുന്ന ക്ലിനിക്ക് ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ എന്ന പേരിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് സുരേഷ് ഗോപി എംപി പ്രാർത്ഥന ഹാൾ സമർപ്പണം നിർവഹിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഫാർമസിയുടെയും ലാബിന്റെയും ഉദ്ഘാടനം ഡോക്ടർ വി പി ഗംഗാധരൻ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യവൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് അച്ഛൻ മോഹൻദാസ് അറിയിച്ചു.. സാധാരണക്കാരായ ഗ്രാമവാസികൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്നതായിരുന്നു വന്ദനയുടെ സ്വപ്നം. കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിലെ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്..താൻ ഡോക്ടറായ ശേഷം ഇവിടെ ക്ലിനിക്ക് തുറന്നു ചികിത്സ നൽകാമെന്ന് വന്ദന നാട്ടുകാരോട് പറഞ്ഞിരുന്നു. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ പേരിലുള്ള കുടുംബ ഓഹരിയിലെ വീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.