മഹാഭാഗ്യശാലി കര്‍ണാടക പാണ്ഡവപുരയില്‍

Advertisement

മൈസൂര്‍.കേരള ലോട്ടറി തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തി. മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഒന്നാം സമ്മാനം ഇത്തവണയും അതിര്‍ത്തി കടന്നിരിക്കുകയാണ്. കര്‍ണാടക മൈസുര്‍ പാണ്ഡവപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് വാര്‍ത്താ സംഘം അല്‍ത്താഫിന്റെ വീട്ടിലെത്തി ലോട്ടറി വകുപ്പിന്റെ ആപ്പ് വഴി ടിക്കറ്റിലെ ക്യുആര്‍ കോഡ് പരിശോധിച്ച് സമ്മാനം ഉറപ്പിക്കുകയും ചെയ്തു. ഓണം ബംപര്‍ സമ്മാന ജേതാവ് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തുടരുന്നതിന് ഇടയിലാണ് 25 കോടി പോയിരിക്കുന്നത് കര്‍ണാടകയിലേക്കാണെന്ന വാര്‍ത്ത എത്തുന്നത്.

ബത്തേരിയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് അല്‍ത്താഫ് ലോട്ടറി എടുത്തത്.

തമിഴ്‌നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലേക്ക് ലോട്ടറി എടുക്കാനായി നിരവധി ഇതര സംസ്ഥാനക്കാരാണ് എത്താറുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് കര്‍ണാടകയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്നു അല്‍ത്താഫ്. ഇത്തരമൊരു ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറയുന്നു.

Advertisement