പാലക്കാട് . നഗരസഭക്ക് മുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്സ്. പാലക്കാടൻ കാവി കോട്ടയിലേക്ക് സ്വാഗതം എന്നാണ് ഫ്‌ളക്സിലുള്ളത്. സംസ്ഥാനത്തെ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് ബിജെപി. ശ്രദ്ധേയ പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. അതേസമയം പാലക്കാട് നഗരസഭക്ക് മുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്സ് സ്ഥാപിച്ചു. ചേലക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആര് എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാന ഘടകം നൽകിയ മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് ദേശീയ നേതൃത്വം സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്. ശോഭാസുരേന്ദ്രന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യം കണക്കിലെടുത്താണ് സി കൃഷ്ണകുമാറിലേക്ക് എത്തിയത്.
സി കൃഷ്ണകുമാറിനോട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിൽ
ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. ഇതിനിടെ പാലക്കാട് നഗരസഭക്ക് മുന്നിൽ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്സ് സ്ഥാപിച്ചു. ശോഭയെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മുതിർന്ന നേതാക്കൾ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് ഫ്ലക്സ്.
അതേസമയം ചേലക്കരയിൽ സ്ഥാനാർത്ഥി കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം രംഗത്തുണ്ട്. മണ്ഡലത്തിൽ സുപരിചിതനായ വ്യക്തി എന്നതാണ് കെ ബാലകൃഷ്ണന് മുൻതൂക്കം നൽകുന്നത്. എന്നാൽ ആലത്തൂർ ലോക്സഭാ സ്ഥാനാർത്ഥി ആയിരുന്ന ടി എൻ സരസു മത്സരിക്കട്ടെയെന്ന നിലപാടിൽ ആണ് പ്രഭാരി പ്രകാശ് ജാവദേകർ. തൃശ്ശൂർ ജില്ലാ ഘടകത്തിന്റെ താൽപര്യത്തിന് ആണ് നിലവിൽ മുൻതൂക്കം.
അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും.