വ്യത്യസ്ത വാഹന അപകടങ്ങളിൽ 3 ബൈക്ക് യാത്രികർ മരിച്ചു

Advertisement

സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിൽ 3 ബൈക്ക് യാത്രികർ മരിച്ചു / കോഴിക്കോട് ചെറൂപ്പയിലും തൃശ്ശൂർ പന്നിയങ്കരയിലും കോട്ടയം ആർപ്പൂക്കയിലുമാണ് അപകടങ്ങൾ ഉണ്ടായത് /

ഇന്ന് രാവിലെയാണ് കോഴിക്കോട് ചെറൂപ്പയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചത് .
പെരുവയൽ സ്വദേശി അബിൻ കൃഷ്ണയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത് . റോഡിലെ ഗട്ടറിൽ വീണതിന് പിന്നാലെ സ്കൂട്ടർ നിയന്ത്രണം വിട്ടുവെന്ന് നിഗമനം . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശ്ശൂർ
പന്നിയങ്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത് . പന്നിയങ്കര ടോൾ പ്ലാസ കടന്നു വരികയായിരുന്നു ഉണ്ണികൃഷ്ണനെ ടോറസ് ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .
ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി .
പിന്നീട് നിർത്താതെ പോയ ലോറി എട്ട് കിലോമീറ്റർ അപ്പുറം നാട്ടുകാർ തടഞ്ഞിടുകയായിരുന്നു.
വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങാണ് അപകടത്തിലേക്ക് നയിച്ചത് .
കോട്ടയം ആർപ്പൂക്കരയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത് . തുടർന്ന് മെഡിൽ കോളേജിൽ പ്രവേശിപ്പിച്ച വില്ലൂന്നി സ്വദേശി ആദിത്യൻ ഇന്ന് രാവിലെ മരിക്കുകയായിരുന്നു . ഇന്നലെ രാത്രി സുഹൃത്തുക്കളെ കണ്ട് മടങ്ങവേയാണ് അപകടം ഉണ്ടായത്