ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS            നാളെ സംസ്ഥാനത്ത് പൊതു അവധി

Advertisement

2024 ഒക്ടോബർ 10 വ്യാഴം 1.00 PM

👉പൂജവെപ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

👉മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്ര സഹായം ഉണ്ടാകണമെന്ന് ഹൈക്കോടതി, കെ വി തോമസ് കേന്ദ്ര ധനമന്ത്രിയെ കണ്ടു.

👉ഓം പ്രകാശിൻ്റെ
കൊച്ചിയിലെ ലഹരി പാർട്ടി: നടൻ ശ്രീനാഥ് ഭാസിയെ മരട് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു.

👉കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കോടാഞ്ചേരി സ്വദേശി സൈനുദീൻ അറസ്റ്റിൽ

👉കിടപ്പ് രോഗിയായ അമ്മയും മകളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു പീഢനം

👉കോഴിക്കോട് മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു.

👉സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ,
ദേശദ്രോഹ കുറ്റം എന്തുകൊണ്ട് ഗവർണറെ അറിയിച്ചില്ല.

👉വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ട ചുമതല തനിക്കുണ്ടെന്നും ഗവർണർ

👉നവകേരള സദസിൽ നടന്ന വ്യാപക അക്രമങ്ങൾ സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.

👉ഹരിയാനയിലെ തോൽവി ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം മല്ലികാർജുൻ ഖാർഗെ യുടെ വസതിയിൽ ചേരുന്നു.