പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘പറ്റില്ല വിജയേട്ടാ’ എന്ന് താന്‍ പറഞ്ഞു. ‘ചങ്കുറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന്’ പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ പൂര്‍വിദ്യാര്‍ത്ഥി സംഘടനയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ലീഡര്‍ കെ.കരുണാകരന്റെയും ഇ.കെ. നായനാരുടെയും നല്ല മകനായിരുന്നു. ജീവിച്ചിരിക്കുന്ന ടീച്ചര്‍ അത് പറയാനായി സാക്ഷിയാണ്. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രീയത്തില്‍ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെയും സിപിഎം എംഎല്‍എ എം. നൗഷാദിനെയും ചൂണ്ടികാണിച്ച് സുരേഷ് ഗോപി പറഞ്ഞു.